കുന്ദമംഗലം: നിയന്ത്രണം വിട്ട കാര്‍ ഗ്ലാസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. കുന്ദമംഗലം മുക്കം റോഡില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ ജാസ്ട്രേഡേഴ്സ് കടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയത്. വില്‍പ്പനയ്ക്കായി എത്തിയ പുതിയ ഗ്ലാസുകള്‍ അപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് കടയുടമ വ്യക്തമാക്കി. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്.


