താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഒന്നാംവളവിന് താഴെ സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു. ചുരം ഇറങ്ങിവരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വാന്‍ മതിലില്‍ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും, എന്‍ ഡി ആര്‍ എഫ് പ്രവര്‍ത്തകരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിദ്യാര്‍ത്ഥികളും, അധ്യാപകരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറം പരപ്പനങ്ങാടി കെ ആര്‍ എച്ച് എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം ഭാഗികമായുംതകര്‍ന്നു.
Tags:
You can share this post!
editor


