Kozhikode Vision

കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ആരേപണവുമായി കെ. സുരേന്ദ്രന്‍ കോഴിക്കോട്

കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ആരേപണവുമായി കെ. സുരേന്ദ്രന്‍ കോഴിക്കോട്

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ ഒരു വിഭാഗത്തെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം രാജ്യദ്രോഹകുറ്റത്തിന് സമാനമായ കുറ്റത്തിന് സമാനമാണെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കേസ് ദുര്‍ഭലപ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര സജീവമായി തുടരുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരളസദസിന് ഫണ്ട് അനുവദിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്സ് ആവര്‍ത്തിക്കുമ്പോഴും, പ്രതിപക്ഷ നേതാവ് ഭരിക്കുന്ന നഗരസഭയില്‍ നിന്നും ഐക്യഖണ്ഡേന ഫണ്ട് അനുവദിച്ചിരിക്കുന്നു എന്നത് നാണം കെട്ട തീരുമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വ്യാജതിരിച്ചറിയല്‍ നിര്‍മ്മിക്കുന്നതില്‍ എവിടെ നിന്നാണ് ഗുഢാലോചന നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. ഇക്കേസില്‍ പോലീസ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട്ട്ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *