Kozhikode Vision

സര്‍ക്കാരും മാനേജ്‌മെന്റും ഒത്തു കളിക്കുന്നു മാവൂര്‍ ഗ്രാസിമിന്റെ കൈവശമുള്ള സ്ഥലം സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

സര്‍ക്കാരും മാനേജ്‌മെന്റും ഒത്തു കളിക്കുന്നു മാവൂര്‍ ഗ്രാസിമിന്റെ കൈവശമുള്ള സ്ഥലം സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രാസിം മാനേജ്‌മെന്റ് നല്‍കിയ സ്റ്റേ നീക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് മാനേജ്‌മെന്റിന് കൂട്ടുനില്‍ക്കുന്ന ഗവണ്‍മെന്റ് ആണ് ഇവിടെ അധികാരത്തില്‍ ഉള്ളത് എന്നാണ്. ഗ്രാസിമിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് യാതൊരു പ്രയാസവും ഇന്ന് ഇല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണ്ടി.
വ്യവസായത്തിനു വേണ്ടി നല്‍കിയ ഭൂമിയില്‍ വ്യവസായം ആരംഭിക്കുന്നില്ല എന്നത് സമരസമിതി ചൂണ്ടിക്കാണിച്ചത് സത്യമാണെന്ന് തെളിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗ്രാസിമിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് അടിയന്തരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരസമിതി ഇപ്പോള്‍ നടത്തി വരുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും രമേശ് ചെന്നിത്തല ഉറപ്പുനല്‍കി. അതെ സമയം
മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമണങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാനുള്ള അനുവാദമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭീകരമായി മര്‍ദ്ദിച്ചവരെ വീണ്ടും പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എല്ലാ കാലഘട്ടങ്ങളിലും ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധം ഉണ്ടാവാറുണ്ട്. അത്തരം പ്രതിഷേധങ്ങളെ സഹിഷ്ണുതയോടു കൂടി കാണണമെന്നും രമേശ് ചെന്നിത്തലആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *