Kozhikode Vision

പ്ലാറ്റിനം ജൂബിലി എക്സ്പോ സംഘടിപ്പിച്ച് ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

പ്ലാറ്റിനം ജൂബിലി എക്സ്പോ സംഘടിപ്പിച്ച് ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

കോഴിക്കോട്: ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്ലാറ്റിപ്പസ് – പ്ലാറ്റിനം ജൂബിലി എക്സ്പോ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ മേള ഹോം ബേക്കര്‍ സഫീന യാസിര്‍ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകന്‍ കെ.അബ്ദുല്‍ ജലീല്‍, പി.ടി.എ. പ്രസിഡണ്ട് പി.ടി. അബ്ദുല്‍ റഷീദ്, വി.കെ. അന്‍വര്‍ സാദത്ത്, ജിജി എം തോമസ്, പി.ബി. ലിറാര്‍, പി.സി. സലാം തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം, ഭാരതീയ തപാല്‍ വകുപ്പ്, പുരാവസ്തുവും പൈതൃകവും, പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, വ്യവസായ വാണിജ്യ വകുപ്പുകള്‍, ഫിഷറീസ്, തുറമുഖ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ എക്സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വിവിധ സ്‌ക്കൂളുകളുടെ സ്റ്റാളുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, നഗരത്തിലെ വിവിധ ആശുപത്രികളുടെ വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രദര്‍ശനങ്ങള്‍, കരിയര്‍ ഗൈഡന്‍സ് എക്സ്പോ, മയക്കു മരുന്നു വിരുദ്ധ പ്രദര്‍ശനം എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു.

മെഡിക്കല്‍ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, കരിയര്‍ എക്സ്പോ, ഫുഡ് ഫെസ്റ്റ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പാചക മത്സരം, തല്‍സമയ ക്വിസ് മത്സരം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബിരിയാണി ചലഞ്ച് എന്നിവയും സംഘടിപ്പിച്ചു. സ്‌ക്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറിന കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്ക് സ്‌ക്കൂള്‍ മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി പി.ബി.ഐ. പ മുഹമ്മദ് അഷ്റഫ് സമ്മാനങ്ങള്‍വിതരണംചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *