കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ ‘കൂട്ടവര’ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മുന്‍ എം.എല്‍.എമാരായ പി. വിശ്വന്‍, കെ. ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ. മുഹമ്മദ്, പ്രചരണ കമ്മിറ്റി ചെയര്‍മാനും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. ഷിജു, സംഘാടക സമിതിയംഗങ്ങളായ ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, പി.വി. സത്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു. അതേ സമയം നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടി മണ്ഡലത്തിന്റെ വേദിയായ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു.
പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍, സുരക്ഷാ സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, നിവേദന കൗണ്ടര്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കലക്ടര്‍ വിലയിരുത്തി. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, നഗരസഭ ഭാരവാഹികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വടകരയില്‍ എത്തിയ കലക്ടര്‍ പ്രഭാതയോഗം നടക്കുന്ന വടകര നാരായണ നഗരം ഇന്‍ഡോര്‍ സ്റ്റേഡിയവും നവകേരള സദസ്സ് നടക്കുന്ന മൈതാനവുംസന്ദര്‍ശിച്ചു.


