Kozhikode Vision

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയര്‍ വരെ കൂട്ടയോട്ടം പരിപാടി നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ഫ്രീഡം സ്‌ക്വയര്‍ വരെ കൂട്ടയോട്ടം പരിപാടി നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോര്‍ത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് സംഘാടക സമിതിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായികൂട്ടയോട്ടം സംഘടിപ്പിച്ചത്.കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് കൂട്ടയോട്ടം ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു. പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.

മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രപു പ്രേംനാഥ്, സംഘാടക സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ കൂട്ടയോട്ടത്തില്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *