Kozhikode Vision

മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന നാട്ടുചന്ത; രാമനാട്ടുകരയിലെ വാട്സ്ആപ്പ് കൂട്ടായ്മയായ പുതുക്കോട്ടുകാര്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ നാട്ടുത്സവം ശ്രദ്ധേയമാകുന്നു

മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന നാട്ടുചന്ത; രാമനാട്ടുകരയിലെ വാട്സ്ആപ്പ് കൂട്ടായ്മയായ പുതുക്കോട്ടുകാര്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ നാട്ടുത്സവം ശ്രദ്ധേയമാകുന്നു

രാമനാട്ടുകര: നാടന്‍ വസ്ത്തുക്കളുടെ വാതായനം ജനങ്ങളുടെ മുന്നില്‍ തുറന്ന് നല്‍കുന്ന നാട്ടുചന്തയ്ക്ക് രാമനാട്ടുകര പുതുക്കോട്ടില്‍ തുടക്കമായി. നാട്ടുത്സവത്തിന്റെ ഭാഗമായി പുതിക്കോട്ടെ വാട്സ്ആപ്പ് കൂട്ടായ്മയായ പുതുക്കോട്ടുകാര്‍ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നാട്ടുചന്ത സംഘടിപ്പിച്ചത്. രാമനാട്ടുകരയുടെ കാര്‍ഷികപ്പെരുമ വിളിച്ചോതുന്ന ചന്തയ്ക്കു നൂറ്റാണ്ടിന്റെ പഴക്കമില്ലെങ്കിലും പോയ കാലത്തെ ഗ്രാമചന്തകളുടെ തനിമ വിളിച്ചോതുന്നതനാണ് ഈ നാട്ടുചന്ത. നാടന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ധാരാളമെത്തുന്ന ചന്തയില്‍ പച്ചക്കറി, വാഴക്കുല, കിഴങ്ങുവിളകള്‍ എന്നിവയാണ് മുഖ്യം. വാട്ടുകപ്പ, ഉപ്പേരിക്കപ്പ, കൊണ്ടാട്ടം, വറ്റലുകള്‍, പുളി തുടങ്ങി പരമ്പരാഗത ഉല്‍പന്നങ്ങളുടെ വന്‍നിരതന്നെയുണ്ട് വില്‍പനയ്ക്ക്.

പഴമയുടെ പ്രതീകമായി തൂമ്പാ- കോടാലി-കൂന്താലിക്കൈകള്‍, തഴപ്പായ, പുല്‍പ്പായ, കറിക്കത്തി, വെട്ടുകത്തി, അരിവാള്‍ മുതല്‍ കന്നുകാലിമണിവരെ ഇവിടെലഭിക്കും. ചന്തയുടെ ഏറ്റവും വലിയ ആകര്‍ഷണം നാട്ടുചന്തയിലെ മണ്‍പാത്രനിര്‍മ്മാണമാണ്. ഉലാല ചക്രത്തില്‍ രൂപം കൊള്ളുന്ന മണ്‍പാത്രങ്ങള്‍ കണ്ട് നില്‍ക്കുന്നവര്‍ക്കും അതിശയം പകരുന്നതാണ്. പോയ കാലത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന നാട്ടുചന്ത വീക്ഷിക്കുന്നതിനായി പുതുക്കോട് ജി എല്‍ പി സ്‌കൂളിലെയും അദ്വൈത മിഷന്‍ പബ്ലിക് സ്‌കൂളിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുത്സവത്തില്‍ എത്തി. 2023 ഡിസംബര്‍ 11 മുതല്‍ 2024 ഫെബ്രുവരി 11 വരെ നീണ്ട് നില്‍ക്കുന്ന നാട്ടുചന്ത വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *