ചാലിയം: ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിലെ തീ പിടുത്തം സംബന്ധിച്ച് പോലീസ് സമഗ്രമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ആള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചാലിയത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. 2017ല്‍ നടന്ന തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ല. ഇപ്പോള്‍ നടന്ന അഗ്നിബാധയെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുക തീപിടുത്തത്തില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണം. ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിച്ച് മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി വി.വി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന 20ലധികം ഷെഡുകളാണ് കത്തി നശിച്ചത്. മത്സ്യം സൂക്ഷിക്കുന്ന മൂവായിരത്തോളം പെട്ടികള്‍, മത്സ്യബന്ധന വള്ളങ്ങളുടെ എന്‍ജിനുകള്‍ എന്‍ജിന്‍ റിപ്പയര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയവയാണ് കത്തി നശിച്ചത്. കൂടാതെ
സമീപ പ്രദേശത്തെ മരങ്ങളും കത്തിച്ചാമ്പലായി. മീഞ്ചന്തയില്‍ നിന്ന് അഞ്ചും താനൂര്‍ കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഓരോ യൂണിറ്റും എത്തിയാണ് തീയണച്ചത്. ചാലിയത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ എം. യഹിയ അധ്യക്ഷത വഹിച്ചു. ആള്‍ കേരള ഫിഷ് മര്‍ച്ചന്റ്സ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് സി.എം. ഷാഫി മുഖ്യ പ്രഭാഷണം നടത്തി. വി. ജമാല്‍, ആര്‍ജെഡി ജില്ല പ്രസിഡണ്ട് എം.കെ. ഭാസ്‌ക്കരന്‍, എകെഎഫ്എംസിഎ ജില്ല വൈസ് പ്രസിഡണ്ട് സി.മൊയ്തീന്‍, ബാദുഷ കടലുണ്ടി, ടി.കെ.സിദ്ധീഖ്, എന്‍.കെ. ബിച്ചിക്കോയ തുടങ്ങിയവര്‍സംസാരിച്ചു.


