വാഴക്കാട്: വാഴക്കാടിന്റെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ & ഐടി ലാബുകളുടെ ഉദ്ഘാടന കര്‍മ്മം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നിര്‍മ്മിത ബുദ്ധിയുടെ ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മികമൂല്യങ്ങളുടെ പ്രാധാന്യവും വളരെ വലുതാണെന്നും അത്തരത്തിലുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഇഒ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോക്ടര്‍ എം.കെ. മുനീര്‍ എംഎല്‍എ മുഖ്യാതിഥിയായി. ഹൈസ്‌കൂള്‍, എല്‍പി സെക്ഷനുകളിലായി സംഘടിപ്പിച്ച പാചക റാണി ഫുഡ് ഫെസ്റ്റിവല്‍ കൊണ്ടോട്ടി നിയോജകമണ്ഡലം എംഎല്‍എ ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജാഫര്‍ ജാഫര്‍ അധ്യക്ഷത അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.വി. മുഹമ്മദ് സമ്മാനദാനം നിര്‍വഹിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ്യ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രധി നിധികളായ അബ്ദുല്‍ അലി മാസ്റ്റര്‍, ജൈസല്‍ എളമരം, രാജഗോപാലന്‍ മാസ്റ്റര്‍, ലത്തീഫ് .സി.കെ, പനക്കല്‍ കുഞ്ഞി മുഹമ്മദ് മാനേജിങ് കമ്മിറ്റി അംഗങ്ങാളായ ബേബി .കെ.വി, അബ്ദുറഹിമാന്‍, ബാപ്പു ഹാജി മുതുപറമ്പ്, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.


