Kozhikode Vision

ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടു; താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി ഗ്രീന്‍ വേമ്‌സിന്റെ പ്രവര്‍ത്തനം തടഞ്ഞ് നാട്ടുകാര്‍

ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടു; താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ ഫാക്ടറി ഗ്രീന്‍ വേമ്‌സിന്റെ പ്രവര്‍ത്തനം തടഞ്ഞ് നാട്ടുകാര്‍

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേമ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ നിന്നുമാണ് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത്. നൂറുക്കണക്കിന് ആളുകള്‍ കുളിക്കാനും, അലക്കാനും ഉപയോഗിക്കുന്ന തോടാണിത്. തോടിന് സമീപത്ത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നിരവധി കിണറുകളും നിലനില്‍ക്കുന്നണ്ട്. ശുചിമുറി മാലിന്യം തോടിലൂടെ ഒഴുക്കി വിടുന്നതിനാല്‍ സമീപത്തെ മറ്റു കുടിവെള്ള സ്രോതസുകളും മലിനമാകുന്ന അവസ്ഥയാണ് കാണുന്നതെന്നും പ്രദേശവാദികള്‍ പറഞ്ഞു.

50ല്‍ പരം ഇതര സംസ്ഥാന തൊഴിലാളികളാണ് സ്ഥാപനത്തോട് ചേര്‍ന്ന് താമസിക്കുന്നത്. കുടിവെള്ളം വരെ മലിനമാകുന്ന അവസ്ഥക്ക് പരിഹാരം കാണണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെടുകയും, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്തതാണ്. എന്നിട്ടും പരിഹാരം കാണാതെ തോട്ടിലേക്ക് തന്നെ ശുചിമുറി മാലിന്യം ഒഴുക്കിവിട്ടതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം വ്യഴാഴ്ച്ച രാത്രിയോടെ പ്രദേശവാസികള്‍ അടപ്പിച്ചു. പോലീസും,ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി തൊഴിലാളികള്‍ താമസിച്ച കെട്ടിടം ഒഴിപ്പിച്ചു. ഫാക്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *