താമരശ്ശേരി: കേരളത്തിലെ കേബിള്‍ ടി വി, ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ താമരശ്ശേരി മേഖലാ സമ്മേളനമാണ് താമരശേരി വയനാട് റീജന്‍സിയില്‍ വച്ച് നടന്നു. മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന സിഒഎ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് കേബിള്‍ ടി വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ ചിതറിക്കിടക്കുന്ന നാലായിരത്തോളം വരുന്ന ചെറുകിട സംരംഭകരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംരക്ഷണത്തിനുവേണ്ടി സ്ഥാപിച്ച സംഘടനായാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍. ഇന്ന് മികച്ച സാങ്കേതികമികവുമായി നാടിന്റെ വികസനരംഗത്ത് ചാലക ശക്തിയാകുവാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. താമരശ്ശേരി മേഖലാ സമ്മേളനം സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡണ്ട് ഫിലിപ്പ് .സി.ജെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ഷൈജോ പോള്‍ സ്വാഗതം പറഞ്ഞു. സുനില്‍ .എം.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഫ്സല്‍ പി.പി. സംസ്ഥാന കമ്മിറ്റി അംഗം നിസാര്‍ ബാബു, ജില്ലാ ട്രഷറര്‍ വാസുദേവന്‍, മേഖലാ നിരീക്ഷകന്‍ സുധീഷ്‌കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു. മേഖലാ റിപ്പോര്‍ട്ട് സെക്രട്ടറി ബില്‍ഫി ജോണും, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷൈജോ പോളും, ഓഡിറ്റ് റിപ്പോര്‍ട്ട് അബ്ദുള്‍ റസാഖും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റായി ഫിലിപ്പ് സി ജെ യെയും, സെക്രട്ടറിയായി ഷൈജോ പോളിനേയും, ട്രഷററായി ബില്‍ഫി ജോണ്‍നെയും തിരഞ്ഞെടുത്തു


