Kozhikode Vision

2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

വടകര: മേലടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തരിശായി കിടക്കുന്ന ഭൂമിയെ എങ്ങനെ കൃഷിയോഗ്യമാക്കി മാറ്റം എന്നത് ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ഒന്നിച്ച് ചേര്‍ന്ന് കൊണ്ട് തീരുമാനിക്കണമെന്നും അതില്‍ ഏതെല്ലാം രീതിയിലാണ് വികസനം കൊണ്ട് വരരേണ്ടതെന്നും ചര്‍ച്ച ചെയണമെന്നും ഷീജ ശശി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം എം രവീന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി രാജന്‍, സി കെ ഗിരിഷ്, ജമീല സമദ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് മെമ്പര്‍ രാജീവന്‍ കൊടലൂര്‍, ആസൂത്രണ ഉപാധ്യക്ഷന്‍ ടി ടി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *