Kozhikode Vision

റോഡരികില്‍ ശുചി മുറി മാലിന്യം തള്ളുന്നത് നിത്യസംഭവം ആകുന്നു, പൊറുതിമുട്ടി പരിസരവാസികള്‍

റോഡരികില്‍ ശുചി മുറി മാലിന്യം തള്ളുന്നത് നിത്യസംഭവം ആകുന്നു, പൊറുതിമുട്ടി പരിസരവാസികള്‍

പനങ്ങാട്: വട്ടോളി ബസാര്‍ കിനാലൂര്‍ റോഡരികിലെ നെല്‍കൃഷിയുള്ള വയലില്‍ രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ച് ശുചി മുറി മാലിന്യം തള്ളി. നിത്യേന ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികില്‍ ഇത്തരത്തില്‍ മാലിന്യം തള്ളിയതതോടെ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും എറെ പ്രയാസത്തോടെയാണ് ഈ ഭാഗങ്ങളിലൂടെ കടന്ന പോകുന്നത്. കൂടാതെ വയലിലെ ഈ മലിനജലം ഒഴുകിയെത്തുന്നത് തൊട്ടടുത്ത തോട്ടിലേക്കാണ്. നിത്യേന നിരവധിയാളുകളാണ് ഈ തോട്ടിലെ വെളളം കുളിക്കാനും അലക്കാനുമായി ഉപയോഗിക്കുന്നത് എന്നാല്‍ മാലിന്യം തള്ളിയതോടെ എറെ പ്രയാസത്തിലാണെന്ന് പരിസരവാസികള്‍ പറയുന്നു.

എന്നാല്‍ ഈ പ്രദേശത്ത് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമാണെന്നും സിസിടിവിലൂടെ പലപ്പോഴും വാഹനങ്ങള്‍ കണ്ടെത്തിയെങ്കിലും അധ്ികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കതെിരെ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും തുടരാന്‍ ഇടയാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്ഇവുടെആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *