കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മളനത്തില്‍ പങ്കെടുക്കും. ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദരവ് സമ്മേളനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ മുഖ്യാതിഥിയാവും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരവിന് നേതൃത്വം നല്‍കി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാര്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, മര്‍കസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുറഹ്‌മാന്‍ ബാഖവി, സ്വാഗതസംഘം കണ്‍വീനര്‍ അഫ്‌സല്‍ കൊളാരി എന്നിവര്‍പങ്കെടുത്തു.


