Kozhikode Vision

ദൈവദൂതനായി എസ്‌ഐ തങ്കരാജ്; കുറ്റ്യാടി സ്വദേശിയായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇത് പുതുജീവന്‍

ദൈവദൂതനായി എസ്‌ഐ തങ്കരാജ്; കുറ്റ്യാടി സ്വദേശിയായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇത് പുതുജീവന്‍

കൊയിലാണ്ടി: കുടുംബ പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാനാണ് കുറ്റാടിയില്‍ നിന്നും ഒരമ്മയും മൂന്ന് കുഞ്ഞുങ്ങളും പുറപ്പെട്ടത്. കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസിന്റെ സമയോചിത ഇടപെടലാണ് ഈ നാല് ജീവനുകളെയും ജീവിതത്തിലെക്ക് തിരികെ എത്തിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സ്‌കൂളില്‍ നിന്നും കുഞ്ഞുങ്ങളുമായി അമ്മ പോയത്, അമ്മയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ സ്‌കൂള്‍ ആധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്.

ഇതോടെ സ്ത്രീയുടെ ഫോണ്‍ ലെക്കേഷന്‍ വെച്ച് കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി കൊല്ലം മന്ദമംഗലം ഭാഗത്ത് ലൊക്കേഷന്‍ കണ്ടതോടെയാണ് കുറ്റ്യാടി പോലീസ് കൊയിലാണ്ടി പോലീസില്‍ ബന്ധപ്പെട്ടത്. കൊയിലാണ്ടിയിലെ ഗ്രേഡ് എസ്‌ഐ തങ്കരാജ് കുറ്റ്യാടി സിഐയില്‍ നിന്നും വിവരം ലഭിച്ചയുടനെ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചെത്തി. എന്നാല്‍ വീണ്ടും ലെക്കേഷന്‍ പരിശോധിച്ചപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും പാറപ്പള്ളി ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലായി.

പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ അമ്മയും കുഞ്ഞുങ്ങളും കടലിലേക്ക് ചാടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു. സമയം കളയാതെ പോലീസ് സംഘം കുഞ്ഞുങ്ങളെയും സ്ത്രീയെയും ജീപ്പിലേക്ക് കയറ്റി കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഇവരെ കുറ്റ്യാടി പോലീസിന് കൈമാറുകയായിരുന്നു. സ്‌കുള്‍ അധികൃതരുടെയും പോലീസുകാരുടെയും സമയോചിത ഇടപെടലാണ് ഈ നാല് ജീവനുകള്‍ക്ക് തുണയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *