Kozhikode Vision

സിഒഎ കൊയിലാണ്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു; സമ്മോളനം സിഒഎ സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു

സിഒഎ കൊയിലാണ്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു; സമ്മോളനം സിഒഎ സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരളത്തിലെ നാലായിരത്തോളം വരുന്ന ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മളനത്തിന് മാര്‍ച്ച് രണ്ടിന് കോഴിക്കോട് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനങ്ങളും മേഖല സമ്മേളനങ്ങളും സംഘടിപ്പിച്ചുവരുന്നത്. വിപുലമായ നെറ്റ്വര്‍ക്കുകള്‍ കെട്ടിപ്പടുക്കുക, സാങ്കേതികവിദ്യ നവീകരിക്കുക, പ്രവര്‍ത്തനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തുക തുടങ്ങിയവയിലൂടെ കേരളത്തിലെ കേബിള്‍ ടിവി വ്യവസായം വികസിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സമ്മളനത്തിന് മുന്നോടിയായുളള കൊയിലാണ്ടി മേഖല സമ്മേളനം പൂക്കാട് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. മേഖല വൈസ് പ്രസിഡന്റ് പി ശ്രീരാജ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സമ്മളനം കേരള വിഷന്‍ ചാനല്‍ എം ഡിയും സി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രിജേഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഫൈബര്‍ കേബില്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിച്ചതും ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന കേരള വിഷന്‍ മാത്രം എന്നത് എടുത്തുപറയേണ്ട്താണ്. സമ്മളനത്തില്‍ മേഖലാ വൈസ് പ്രസിഡണ്ട് പി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. നിതിന്‍ .കെ.എസ് സ്വാഗതം പറഞ്ഞു. സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍, ജില്ലാ പ്രസിഡണ്ട് പി.പി. അഫ്സല്‍, സി ഒ എ സംസ്ഥാന കമ്മിറ്റി അംഗം എ സി നിസാര്‍ ബാബു, ജില്ലാ ട്രഷറര്‍ ടി. വാസുദേവന്‍, കോഴിക്കോട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. വിനോദ് കുമാര്‍, സത്യനാഥന്‍, ജയദേവ് .കെ.എസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടനാ റിപ്പോര്‍ട്ട് സി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ മാമ്പ്രയും, ജില്ലാ റിപ്പോര്‍ട്ട് ഒ ഉണ്ണികൃഷ്ണനും, മേഖലാ റിപ്പോര്‍ട്ട് സെക്രട്ടറി എം. അബ്ദുറഹിമാനും, സാമ്പത്തിക റിപ്പോര്‍ട്ട് മേഖലാ ട്രഷറര്‍ ഉഷ മനോജും, ഓഡിറ്റ് റിപ്പോര്‍ട്ട് സുധീഷ് എം.പിയും അവതകരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ശ്രീധരന്‍ സി കെ, ഭാസ്‌കരന്‍ ടി.പി, രഞ്ജിത് നിഹാര, ഷൈജു ചെട്ടികുളം, റെജില്‍ വി ആര്‍. വിനീത് പൊന്നാടത്ത് എന്നിവരെ ആദരിച്ചു. കൂടാതെ സമ്മേളനചത്തിന്റെ ഭാഗമായി അബ്ദു റഹ്‌മാന്‍ പ്രസിഡണ്ടായും ശ്രീരാജ് സെക്രട്ടറിയായും, ഉഷ മനോജ് ട്രഷററായും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി രണ്ടിന് ആരംഭിച്ച മേഖലാ സമ്മേളനത്തിന് ജനുവരി 25 ന് സമാപനമാകും തുടര്‍ന്ന് ജില്ലാ സമ്മേളനം ഫെബ്രുവരി 1 – ന് വടകരയില്‍നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *