പനങ്ങാട്: മേഘ പനങ്ങാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാടകക്യാമ്പ് സംഘടിപ്പിച്ചു. രസക്കൂട്ട് എന്ന പേരില്‍ പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 50 ലധികം കുട്ടികളാണ് പങ്കെടുത്തത്. നാടക പ്രവര്‍ത്തകരായ വിജേഷ്, കബനി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സമാപന സമ്മേളനം പ്രശസ്ത നാടക രചയിതാവ് സതീഷ് കെ. സതീഷ് ഉദ്ഘാടനം ചെയ്തു.
പുതിയ അഭിനയപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മേഘ പനങ്ങാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി രണ്ടുദിവസങ്ങളിലായി നാടക ക്യാമ്പ് സംഘടിപ്പിച്ചത്. പുത്തന്‍ അനുഭവങ്ങളാണ് ക്യാമ്പ് തടങ്ങള്‍ക്ക് നല്‍കിയതെന്ന് കുട്ടികള്‍ പറയുന്നു. ക്ലബ്ബ് പ്രസിഡണ്ട് പി. േപ്രം നാഥ് അധ്യക്ഷത വഹിച്ചു. എം.ശരീന്ദ്രന്‍ , കെഎം ബിനീഷ് കുമാര്‍, പി., ശ്രിനേഷ് എന്നിവര്‍സംസാരിച്ചു.


