Kozhikode Vision

മോദി കേരളത്തില്‍ വന്നാലൊന്നും തൃശ്ശൂരിലെ വോട്ടുകള്‍ക്ക് ഒരു ഇളക്കവും സംഭവിക്കില്ലെന്ന് എംപി കെ. മുരളീധരന്‍

മോദി കേരളത്തില്‍ വന്നാലൊന്നും തൃശ്ശൂരിലെ വോട്ടുകള്‍ക്ക് ഒരു ഇളക്കവും സംഭവിക്കില്ലെന്ന് എംപി കെ. മുരളീധരന്‍

കോഴിക്കോട്: മോദി കേരളത്തില്‍ വന്നാലൊന്നും തൃശ്ശൂരിലെ വോട്ടുകള്‍ക്ക് ഒരു ഇളക്കവും സംഭവിക്കില്ലെന്ന് കെ മുരളീധരന്‍ എം പി. കരുവന്നൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് ഗൗരവതരമാണ്. മുന്‍ സെക്രട്ടറി പറഞ്ഞതും ഇത് തന്നെയാണ്. ഇ ഡി മറ്റ് സംസ്ഥാനങ്ങളില്‍ കാണിക്കുന്ന വേഗം കേരളത്തില്‍ കാണിക്കുന്നില്ല’. കൊടുത്ത മൊഴിയില്‍ അവര്‍ ഉറച്ച് നില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇഡിയുടെ പ്രവര്‍ത്തനങ്ങളോട് യോജിപ്പില്ല എന്നാല്‍ അന്തര്‍ധാരയോട് കടുത്ത വിയോജിപ്പുണ്ട്. കേന്ദ്രത്തില്‍ സഹകരണ വകുപ്പുണ്ടാക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ഒന്നോ രണ്ടോ സംഘങ്ങളുടെ കുഴപ്പം കാരണം അടച്ചാക്ഷേപിക്കുന്നത് ശരിയല്ല’. എന്നാല്‍ കരുവന്നൂര്‍ അടക്കമുള്ള വിഷയം വരുന്നത് സ്വയം കുളം തോണ്ടുന്നതിന് തുല്യമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

വിഡി സതീശനോട് കോടതി സംശയങ്ങളാണ് ചോദിച്ചത്. ഏതായാലും കോടതിയുടെ തീരുമാനം വരട്ടെ. കോടതി ഹര്‍ജി തള്ളിയില്ലല്ലോയെന്നും വി.ഡി. സതീശനെതിരായ ഹൈക്കോടതി വിമര്‍ശനത്തില്‍ കെ. മുരളീധരന്‍ മറുപടി പറഞ്ഞു. തൃശ്ശൂരില്‍ ടി.എന്‍. പ്രതാപനായി ചുവരെഴുതിയത് ശരിയല്ലയെന്നും ചിഹ്നവും ഇപ്പോള്‍ വരയ്ക്കണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജനുവരി 30നേ യുഡിഎഫിന്റെ തീരുമാനം വരൂ. ആരും നേരത്തെ തന്നെ പേരും ചിഹ്നവും എഴുതരുതെന്നും കെ. മുരളീധരന്‍പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *