Kozhikode Vision

കായക്കൊടിയിലെ ദുരിത യാത്രക്ക് വിട, ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

കായക്കൊടിയിലെ ദുരിത യാത്രക്ക് വിട, ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

കായക്കൊടി: കുറ്റ്യാടി കായക്കൊടി പഞ്ചായത്തിലെ ദേവര്‍ കോവില്‍ കനാല്‍ റോഡ് നാടിന് കൈമാറി. റോഡ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കനാല്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ, കാലങ്ങളായി നാട്ടുകാര്‍ അനുഭവിച്ച ദുരിത യാത്രയ്ക്കാണ് അവസാനമായത്. എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ചാണ് 500 മീറ്ററുള്ള കനാല്‍ റോഡ് നിര്‍മ്മിച്ചത്.

നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് കുറ്റ്യാടിയിലെ ദേവര്‍ കോവില്‍ കനാല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത്. കനാല്‍ റോഡിലെ യാത്രാദുരിതം ചൂണ്ടികാണിച്ച് നാട്ടുകാര്‍ പലരെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഒടുവില്‍, വിഷയം കെ. മുരളീധരന്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടികളുണ്ടായത്. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കെ.കെ. അഷ്‌റഫ്, ഒ.പി. മേനാജ്, വി.കെ. ശ്രീജിത്ത്, സി.എച്ച്. നാസര്‍, ഒ. രവീന്ദ്രന്‍ തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *