Kozhikode Vision

3.90 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം ഒരുക്കുന്നു; ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു

3.90 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം ഒരുക്കുന്നു; ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു

മുക്കം: ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പുതിയ കെട്ടിടങ്ങള്‍ വരുമ്പോള്‍ സ്റ്റാഫ് റൂമുകളുടെ അനാവശ്യ ആഢംബരം ഒഴിവാക്കി ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധ്യാപകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി കിഫ്ബിയിലൂടെ 3.90 കോടി രൂപയാണ് മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍ ജി.എം. യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന് അനുവദിച്ചത്. ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ പി സഫീദ റിപ്പോര്‍ട്ട് അവതരിച്ചു. മുക്കം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു, സ്റ്റാഫ് സെക്രട്ടറി പി ത്രിവേണി മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പി ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *