മുക്കം: ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി മുക്കം കേന്ദ്രമായ് പ്രവൃത്തിക്കുന്ന മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ ഫെബ്രവരി 5 വരെ മുക്കം അഗസ്ത്യമുഴി ഗ്രൗണ്ടില്‍ നടക്കുന്ന മുക്കം ഫെസ്റ്റിന്റെ ഭാഗമായാണ് മുക്കം അഗസ്ത്യമുഴിയിലെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് കൂട്ടവര സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ 21 ചിത്രകാരന്മാര്‍ പരിപാടിയില്‍ ങ്കെടുത്തു. കൂട്ടവര മത്തായി ചാക്കോ പഠന കേന്ദ്രം ഡയറക്ടര്‍ ടി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സാങ്കേതിക വ്യവസായ പ്രദര്‍ശനം, വ്യാപാരമേള, ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, പുസ്തക മേള, കലാസാംസ്‌കാരിക സായാഹ്നങ്ങള്‍ എന്നിവയാണ് മുക്കം ഫെസ്റ്റിനോനോട് അനുബന്ധിച്ച് നടത്തുക. ചടങ്ങില്‍ സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സിഗ്നി ദേവരാജ് ആധ്യക്ഷം വഹിച്ചു. ബച്ചു ചെറുവാടി, ഇളമന സുബ്രഹ്‌മണ്യന്‍, കെ.ആര്‍. ബാബു, സജി കുറ്റിപ്പാല എന്നിവര്‍ സംബന്ധിച്ചു.


