മുക്കം: കോടഞ്ചേരി നിധിന്‍ തങ്കച്ചന്‍ വധക്കേസിലെ തെളിവിനാധാരമായ തൊണ്ടിമുതലുകള്‍ കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിലെ രണ്ടിടങ്ങളില്‍ നിന്നുമാണ് മുക്കം ഫയര്‍ഫോഴ്സ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ കോടഞ്ചേരി തമ്പലമണ്ണ പാലത്തിന് മുകളില്‍ നിന്നും. അഗസ്ത്യമുഴി തെണ്ടീമ്മല്‍ പാലത്തിന് മുകളിനിന്നും ഇരുവഴിഞ്ഞി പുഴയിലേക്ക് വലിച്ചെറിഞ്ഞ കൊലപാതകം നടത്താന്‍ ഉപയോഗിച്ച കൊല്ലപ്പെട്ട നിധിന്‍ തങ്കന്റെ തന്നെ ബെല്‍റ്റും ഫോണുമാണ് മുക്കം ഫയര്‍ ഫോയ്സ് സ്‌കൂബാ സംഗം ഇരുവഴിഞ്ഞി പുഴയിലെ തിരുവമ്പാടി തമ്പലമണ്ണകടവില്‍ നിന്നും മുക്കം അഗസ്ത്യമുഴി തോണ്ടീമ്മല്‍ കടവില്‍നിന്നും രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്.
ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.00 വരെ നടത്തിയ തിരച്ചിലിലാണ് തൊണ്ടിമുതലുകള്‍ കിട്ടിയത്. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ ഒരു ജോഡി ചെരുപ്പും കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരംമാണ് മുക്കം അഗ്നി രക്ഷാസേനയിലെ ഗ്രേഡ് അസി: ഫയര്‍ ഓഫീസര്‍ അബ്ദുള്‍ ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഗം തിരച്ചില്‍ നടത്തിയത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അഭിലാഷ് .പി , അഖില്‍ .ആര്‍.വി, അഭിനേഷ് .കെ, ചാക്കോ ജോസഫ് തുടങ്ങിയവര്‍ തിരച്ചിലില്‍പങ്കെടുത്തു.


