Kozhikode Vision

അപകടം കൂമ്പാറ -കക്കാടംപൊയില്‍ റോഡിലെ ആനകല്ലുംപാറ വളവില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

അപകടം കൂമ്പാറ -കക്കാടംപൊയില്‍ റോഡിലെ ആനകല്ലുംപാറ വളവില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

മുക്കം: മലയോര ഹൈവേയില്‍ കൂമ്പാറ – കക്കാടംപൊയില്‍ റോഡില്‍ ആനക്കല്ലുംപാറയില്‍ ഇരുചക്ര വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അരീക്കോട് കാവനൂര്‍ കാരാപറമ്പ് സ്വദേശി മകന്‍ മുനീബ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ പരിക്കേറ്റ സഹയാത്രികന്‍ കാവനൂര്‍ സ്വദേശിയായ മുഹമ്മദ് അനീസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കക്കാടംപൊയില്‍ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മുനീബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ നവംബറില്‍ ഇതേസ്ഥലത്ത് ബൈക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ബൈക്ക് മറിഞ്ഞ് മറ്റൊരു യുവാവും ഇവിടെ മരിച്ചിട്ടുണ്ട്. മുമ്പും കാര്‍ ഉള്‍പ്പെടെയുള്ള വാഹനം ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പൊന്തക്കാടുകള്‍ നിറഞ്ഞതിനാല്‍ അപകടമുണ്ടായാല്‍പ്പോലും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന സ്ഥിതിയുണ്ട്. മലയോര ഹൈവേയുടെ ഭാഗമായി റോഡ് വികസിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. കക്കാടംപൊയില്‍, പൂവാറന്‍തോട് ഉള്‍പ്പെടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങള്‍ നിരന്തരമുണ്ടാകും ഈ വഴിയില്‍. വാഹനാപകടം പതിവായ ഇവിടെ ശാസ്ത്രീയമായി സുരക്ഷാഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *