Kozhikode Vision

മലപ്പുറം എടവണ്ണപ്പാറയില്‍ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രതിക്ഷണം വെക്കാന്‍ സൗജന്യന്‍ ഭൂമി വിട്ട് നല്‍കി മാതൃകയായി കെ.എം റസാഖ് മധുരക്കുഴി

മലപ്പുറം എടവണ്ണപ്പാറയില്‍ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് പ്രതിക്ഷണം വെക്കാന്‍ സൗജന്യന്‍ ഭൂമി വിട്ട് നല്‍കി മാതൃകയായി കെ.എം റസാഖ് മധുരക്കുഴി

എടവണ്ണപ്പാറ: എടവണ്ണപ്പാറ അരീപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് സ്ഥലമില്ലാതിരുന്നത് പ്രദക്ഷിണത്തിന് ഏറെ തടസ്സമായിമാരുന്നു. ഇത് അമ്പല കമ്മിറ്റിയെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. തെക്ക് ഭാഗത്ത് ഒരടി സ്ഥലത്ത് കൂടി ഇടുങ്ങിയ നിലയിലായിരുന്നു ഇവിടെ പ്രദക്ഷിണം നടന്നിരുന്നത്. ഇതിന് പരിഹാരം കാണാന്‍ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ അല്‍ജമാല്‍ നാസറിനെ അമ്പല കമ്മിറ്റി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലമുടമയും അമ്പല കമ്മിറ്റിയും അല്‍ജമാല്‍ നാസറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടിലെ മത സൗഹാര്‍ദ്ധത്തിന് മാതൃകയായി കെ.എം റസാഖ് ഒരു മീറ്ററിലതികം വീതിയില്‍ മുപ്പത് മീറ്ററിനടുത്ത് അമ്പലത്തിന് ആവശ്യമായ നിലയില്‍ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു.

അതേ ദിവസം തന്നെ അളന്ന് തിട്ടപ്പെടുത്തി നിലവിലെ മതില്‍ പൊളിച്ച് അമ്പലത്തിന് സൗകര്യമൊരുക്കി. പ്രതിഷ്ഠ ദിനാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന അമ്പല കമ്മിറ്റിക്ക് ഇത് ഏറെ ഗുണകരവുമായി. തുടര്‍ന്ന് പ്രതിഷ്ഠ ദിനാഘോഷത്തില്‍ കെ.എം റസാഖിനെയും അല്‍ജമാല്‍ നാസറിനെയും ആദരിച്ചു. ക്ഷേത്രത്തിലെ കാരണവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ശ്രീ കിഴക്കുംപാട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അതി വിപുലമായി തന്നെ പ്രതിഷ്ഠ ദിനവും ആഘോഷിച്ചു. പരിപാടിയില്‍ സെക്രട്ടറി അരുണ്‍ കൊളക്കാട്ടില്‍ സ്വാഗതം പറയുകയും പ്രസിഡന്റ് വിനോദ് നാദാക്കോട്ടില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ശ്രീകാന്ത്, മുരളി മാസ്റ്റര്‍ വിളയില്‍ ,ജോയിന്റ് സെക്രട്ടറി ശ്രീ വൈഷ്ണവ് ചോലയില്‍ തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *