Kozhikode Vision

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ ഉത്തരവ് ഇറക്കി വിദ്യാഭ്യാസ വകുപ്പ്; ഉത്തരവില്‍ പ്രതിഷേധിച്ച് ഭിക്ഷാടന സമരം സംഘടിപ്പിച്ച് കെഎസ്‌യു കോഴിക്കോട് ജില്ല കമ്മിറ്റി

എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ ഉത്തരവ് ഇറക്കി വിദ്യാഭ്യാസ വകുപ്പ്; ഉത്തരവില്‍ പ്രതിഷേധിച്ച് ഭിക്ഷാടന സമരം സംഘടിപ്പിച്ച് കെഎസ്‌യു കോഴിക്കോട് ജില്ല കമ്മിറ്റി

കോഴിക്കോട്: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കെഎസ്‌യു. ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ഭിക്ഷാടന സമരം സംഘടിപ്പിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. ഒരു വിദ്യാര്‍ഥി പത്തു രൂപ വീതം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്.

എസ്‌സി-എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ പണം അടയ്‌ക്കേണ്ടതില്ല. മറ്റുള്ള വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്‍ മുഖേന കൃത്യമായി തുക അടയ്ക്കണം. വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിക്കുന്ന തുകയില്‍ നിന്ന് ചോദ്യപേപ്പര്‍ അച്ചടിക്കുന്ന വകയില്‍ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിെനതിരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടി കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ല സെക്രട്ടറി അര്‍ജുന്‍ കറ്റയാട്, പി. സനൂജ് എന്നിവര്‍ സംസാരിച്ചു, തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനവുംനടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *