Kozhikode Vision

മുത്തങ്ങ രക്തസാക്ഷിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ‘സ്നേഹക്കൂട്’ ചാരിറ്റബിള്‍ സൊസൈറ്റിയും, പ്രസീത അഴിക്കോടും പണപ്പിരിവ് നടത്തുന്നെന്ന് ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവും കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

മുത്തങ്ങ രക്തസാക്ഷിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ‘സ്നേഹക്കൂട്’ ചാരിറ്റബിള്‍ സൊസൈറ്റിയും, പ്രസീത അഴിക്കോടും പണപ്പിരിവ് നടത്തുന്നെന്ന് ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനുവും കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

കോഴിക്കോട്: 2003ല്‍ മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപവും പഠനഗവേഷണസ്ഥാപനവും നിര്‍മ്മിക്കാനെന്ന പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ഇതിലൂട മുസ്ലീം ലീഗിന്റെ സമുന്നത നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി കബളിപ്പിക്കപ്പെട്ടതായി ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാര്‍ത്ത സമ്മേളന്തതില്‍ പറഞ്ഞു. ‘സ്നേഹക്കൂട്’ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയും, കണ്ണൂര്‍ സ്വദേശിനിയായ പ്രസീത അഴിക്കോട് എന്ന വനിതയും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുന്നതായാണ് ആരോപണം. ജോഗി സ്മൃതിമണ്ഡപനിര്‍മ്മാണ ചെലവിലേക്ക് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടി സംഭാവന നല്‍കുന്നതിന്റെ ദൃശ്യം പണപ്പിരിവുകാര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. മുസ്ലീംലീഗ് വൃത്തങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതിനുള്ള ഒരു പ്രമോഷന്‍ നടപടിയായാണ് ലീഗ് നേതാവ് സംഭാവന നല്‍കുന്നതിന്റെ ഫോട്ടോ പ്രചരിപ്പിച്ചത് എന്നാണ് മനസിലാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ പ്രസീത അഴീക്കോടിന് ആദിവാസി ഭൂസമരങ്ങളോ, മുത്തങ്ങ സംഭവമോ ആയിയാതൊരു വിധ ബന്ധവുമില്ലെന്നും ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും പിന്നീട് പുറത്താക്കപ്പെടുകയാണുണ്ടായതെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മുത്തങ്ങ സമരഭൂമിക്കടുത്ത് നിലവില്‍ ജോഗി സ്മൃതിമണ്ഡപമുണ്ട്. മാനന്തവാടി ചാലിഗദ്ദ ആദിവാസി സെറ്റില്‍മെന്റില്‍ഗോത്ര സമൂഹസമിത ജോഗി സ്മൃതിമണ്ഡപം നിര്‍മ്മിക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ജോഗിയുടെ മകന്‍ ചാലിഗദ്ദയില്‍ താമസിക്കുന്നുണ്ട്. ജോഗിയുടെ മകനോ കുടുംബമോ ജോഗിയുടെ പേരിലുള്ള പണപ്പിരിവിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. പണപ്പിരിവിന് വേണ്ടി പ്രചരിപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് പ്രസീത അഴീക്കോടിന്റെ വ്യക്തിപരമായ അക്കൗണ്ടാണ്. സൊസൈറ്റിയുടെ ജോയിന്റ്റ് അക്കൗണ്ടല്ല. പണപ്പിരിവിന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ പ്രസിന്റെ പേരില്ല. ഈ സാഹചര്യത്തില്‍ പ്രസീത അഴീക്കോടിനും, സ്നേഹ ക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിക്കുമെതിരെ നിയമനടപടി കൈക്കൊള്ളാന്‍ ഗോത്രമഹാസഭ ഒരുങ്ങുകയാണെന്നും വാര്‍ത്ത സമ്മളനത്തില്‍ പറഞ്ഞു.

ഗോത്രമഹാസഭയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലീം ലീഗി ന്റെയും ഒരു വിശദീകരണം ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെടുന്നതായും മുത്തങ്ങ ദിനത്തിന്റെ 21-ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ജോഗി അനുസ്മരണവും ജി അശോകന്‍ അനുസ്മരണവും 2024 ഫെബ്രുവരി 19ന് മുത്തങ്ങ തകരപ്പാടിയില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സികെ ജാനു, എം ഗീതാനന്ദന്‍ തുടങ്ങിയവര്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *