കോഴിക്കോട്: ചടുല നൃത്തചുവടുകളുടെ സംഗമവേദിയായി മായാമാധവം ഡാന്‍സ് അക്കാദമി ഒരുക്കിയ മത്സരവേദി മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങളെ വെല്ലുന്നതായിരുന്നു ഓരോ മത്സരരാര്‍ത്ഥികളുടെയും പ്രകടനം. സ്‌കൂള്‍ ജീവിതത്തിന് അവസാനം കുറിക്കുമ്പോള്‍ അത് കലോത്സവ മത്സരങ്ങളോടുള്ള വിടവാങ്ങള്‍ കൂടിയായിരുന്നു കലയെ സ്നേഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിരുന്നത്. എന്നാല്‍ കലകള്‍ക്ക് അവസാനമില്ലെന്ന ഊട്ടിഉറപ്പിക്കല്‍ കൂടിയായിരുന്നു മായാമാധവം ഡാന്‍സ് അക്കാദമി ഒരുക്കിയ ഈ മത്സരവേദി.
നൃത്തകലകളില്‍ പ്രാവീണ്യം നേടിയവരടക്കം മായമാധവത്തിന്റെ ഭാഗമായതും ഏറെ ശ്രദ്ധേയമായി. കലയോടുള്ള അടങ്ങാത്ത ഭ്രമമാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നതിലൂടെ തന്നെ എത്തിച്ചതെന്ന് കലാമണ്ഡലം ശ്രുതി പറഞ്ഞു. ജനുവരി 20 ന് ആരംഭിച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മത്സരത്തില്‍ 70 ലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. മത്സരവിജയികളായവര്‍ക്കായി ആകര്‍ഷകമായസമ്മാനമാണ് മായമാധവം ഒരുക്കിയിരിക്കുന്നത്. ഒന്നാംസ്ഥാനം നേടുന്ന വിജയ്ക്ക് 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുക. രണ്ടാം സ്ഥാനം നേടുന്ന വിജയ്ക്ക് അരലക്ഷരൂപയും പ്രശസ്തി പത്രവും ലഭിക്കും.
ഭരനാട്യം, കുച്ചിപുടി, മോഹിനിയാട്ടം വിഭാഗങ്ങളിലേക്കാണ് പ്രധാനമായും മത്സരം നടന്നത്. 5 വയസ് മുതല്‍ 14 വരെ ജൂനിയര്‍ വിഭാഗത്തിലും 15 വയസ് മുതല്‍ 25 വയസ് വരെ സീനിയര്‍ വിഭാഗങ്ങളിലുമായിരുന്നു മത്സരം. സംസ്ഥാന സ്‌കൂള്‍ കലോത്സ വേദിയില്‍ ചുവടുവയ്ക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു മായാമാധവം മത്സരവേദി സമ്മാനിച്ചത്. അനുഷ്ഠാനത്തിന്റെ ഭാഗമായും അല്ലാതെയും കൊട്ടാരത്തിലും അമ്പലവളപ്പിലും ഗൃഹസദസ്സുകളിലും നടനം ചെയ്ത ക്രമങ്ങളില്‍ നിന്ന് ഏകരൂപവും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഒരു നാട്യക്രമത്തിന്റെ കണ്ടെടുക്കലുകളിലേക്ക് വഴി തെളിയിക്കുന്നതായിരുന്നുമത്സരവേദി.


