അത്തോളി: അത്തോളി കൊങ്ങന്നൂരിലെ പുല്ലില്ലാമല ഉദയം സ്വയം സഹായ സംഘമാണ് നാട്ടരങ്ങ് എന്ന പേരില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രദേശത്തെ ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് ഉദയം സ്വയം സഹായ സംഘം. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്തി സഭാകമ്പം മാറ്റി കഴിവുറ്റ പ്രതിഭകളെ സമൂഹത്തിന് മുന്ന്നില് എത്തിക്കുക എന്നതാണ് നാട്ടരങ്ങ് എന്ന പരിപാടിയുടെ ഉദയം സ്വയം സഹായ സംഘത്തിലെ യുവാക്കളുടെ ലക്ഷ്യം.
ഉദയം കൂട്ടായ്മ മുന്‍ പ്രസിഡണ്ട് ഷാജു എന്‍.പി ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സജീഷ് ടി.കെ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളായ ഡോക്ടര്‍ ദിവ്യ എംബിബിഎസ്, ഷിബിന സിദ്ധാര്‍ത്ഥ് എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. പരിപാടിയില്‍ മുഖ്യാതിഥികളായ വാര്‍ഡ് മെമ്പര്‍മാരായ പി.കെ. ജുനൈസ്, ഫൗസിയ ഉസ്മാന് എന്നിവര്‍ സംസാരിച്ചു. വര്‍ണ്ണ വസ്ത്രങ്ങളാല്‍ ആടിത്തിമര്‍ത്ത അംഗനവാടി വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് രാവിലെ മെഡ് സ്റ്റാര്‍ ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.


