Kozhikode Vision

വിമാനത്താവളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പെരുവയല്‍ സ്വദേശി പിടിയില്‍

വിമാനത്താവളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പെരുവയല്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍: ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സ്ത്രീയുടെ പക്കലില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. പരിശോധനയില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദിന്റെ ബാഗേജില്‍ നിന്നും കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. ഡയറക്ടേഴ്സ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ഉണ്ണിയപ്പം നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

ഡിസ്‌കിന്റെ ആകൃതിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1500 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 95 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും ക്യാപ്‌സൂളുകളായും ഗള്‍ഫ് മേഖലയില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ വന്നടിയുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് കരിപ്പൂര്‍ വിമാനത്താവളം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. മലബാറില്‍ നിന്നുള്ളവരാണ് പിടിക്കപ്പെടുന്നവരില്‍ ഏറെയും. കസ്റ്റംസിന്റെ കൈയില്‍ അകപ്പെടാതെ എയര്‍പോര്‍ട്ടിന് പുറത്ത് എത്തുന്നവരെ പിടിക്കാന്‍ പൊലീസും വലവിരിക്കാന്‍ ആരംഭിച്ചതോടെ പിടിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *