കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന 14-ാമത് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു. കോഴിക്കോടിന്റെ മുഖച്ഛായ നിലനിര്‍ത്തുന്നതാവണം ലോഗോ. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. തയ്യാറാക്കിയ ലോഗോ പിഡിഎഫ് ഫോര്‍മാറ്റില്‍ coakozhikode@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്ക്കുക. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി2024ജനുവരി23.


