Kozhikode Vision

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നിയന്ത്രണം, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്ട് നിയന്ത്രണം, ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട്റോഡ്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമുട്ട്, ബാര്‍, ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ ട്ടുകള്‍, ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്മെന്റ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. വൈകീട്ട് മൂന്നു മുതല്‍ ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനാണ് തീരുമാനം. പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കുണ്ട്. ഫയര്‍ ഡിസ്പ്ലേ, കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ക്രമീകരിക്കുക. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അത് അതത് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മുന്‍കൂട്ടി അറിയിക്കാനും പ്രത്യേകം നിര്‍ദേശമുണ്ട്.

പൊതുസ്ഥലങ്ങളില്‍ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ജില്ലാ അതിര്‍ത്തികളിലും മറ്റും പട്രോളിങ്ങുമുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ആഘോഷപരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ അല്ലെങ്കില്‍ തൊഴിലുടമകള്‍ എന്നിവര്‍ പരിപാടികള്‍ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, ഡി.സി.പി അനൂജ് പലി വാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍. പ്രദേശത്ത് മഫ്ടി പൊലീസിനെ കൂടുതല്‍ നിയോഗിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ് പൊലീസിന്റെതീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *