Kozhikode Vision

കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും

കോഴിക്കോട് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുത്തു, സംഭവത്തില്‍ ബസ് ഉടമയെ അത്തോളി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും

അത്തോളി: കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് ഉള്ളിയേരില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയിലാണ് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന’ എടത്തില്‍ ‘എന്ന ബസ്സാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാര്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കാര്‍ യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബസ് ജീവനക്കാര്‍, കാര്‍ യാത്രക്കാരെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളും പ്രതികളെ കണ്ടെത്തുന്നതിന് സഹായകരമാകും. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഭവസമയം ബസ് ജീവനക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കും. ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *