Kozhikode Vision

നഷ്ടപരിഹാര വിതരണം നിര്‍ത്തിവെച്ചതില്‍ കോഴിക്കോട് ജില്ലാ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ റോഡ് ഉപരോധം

നഷ്ടപരിഹാര വിതരണം നിര്‍ത്തിവെച്ചതില്‍ കോഴിക്കോട് ജില്ലാ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ റോഡ് ഉപരോധം

കോഴിക്കോട്: ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നഷ്ടപരിഹാര വിതരണം നിര്‍ത്തി വെച്ചതിലും നഷ്ട പരിഹാര തുക കുറവ് വരുത്താനുള്ള ശ്രമത്തിനുമെതിരെയാണ് റോഡ് ഉപരോധവും പ്രതിക്ഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചത്. പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കോഴിക്കോട് ജില്ലാ ആക്ഷന്‍ കമ്മറ്റിയുടെ
നേതൃത്ത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. മുന്‍ എം.എല്‍.എ. യു.സി. രാമന്‍ സമരം ഉദ്ഘാടനം ചെയ്തു.

ഭരണകൂടം വാക്കുപാലിക്കുക, ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക് നയം അവസാനിപ്പിക്കുക, പ്രഖ്യപിച്ച തുക ഉടന്‍ നല്‍കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പെരുമണ്ണ അങ്ങാടിക്കു സമീപം ബൈപ്പാസിലാണ് സമരം നടന്നത്. സ്ത്രീകളടക്കം നിരവധിപേരാണ് രാവിലെ മുതല്‍ ആരംഭിച്ച സമരത്തില്‍ അണിനിരന്നത്. സമരത്തെ തുടര്‍ന്ന് ഏറെ നേരം പെരുമണ്ണ വഴിയുള്ള ഗതാഗതംതടസപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *