Kozhikode Vision

80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും, മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് നടന്‍ പ്രേംകുമാര്‍

80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും, മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് നടന്‍ പ്രേംകുമാര്‍

കോഴിക്കോട്: 4 ജില്ലകളിലെ 80 ഓളം സെന്ററുകളില്‍ നിന്നായി 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ആന്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് സംസ്ഥാന കലോത്സവത്തിനാണ് ജൂബിലി ഹാളില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റ് നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപനം അധ്വാനമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശോഭീന്ദ്രന്‍ സ്മൃതി വ്യക്ഷം പ്രേംകുമാര്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി എം.എ. ജോണ്‍സന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയില്‍ അറിയപ്പെടാത്ത കോട്ടൂര്‍ക്കോണം തൈ 14 ജില്ലകളില്‍ 80 സെന്ററുകളില്‍ സ്മൃതി വൃക്ഷമായി വളരുമെന്ന് എം.എ. ജോണ്‍സണ്‍ പറഞ്ഞു. ഗായകന്‍ വി.ടി. മുരളി മുഖ്യാതിഥിയായി. എം.എ. ജോണ്‍സണ്‍, ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ.ബി. മദന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. തുടര്‍ന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി. 5 വേദികളില്‍ 16 മത്സര ഇനങ്ങളിലായാണ് മത്സരംനടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *