Kozhikode Vision

ഖാസി നാലകത്ത് മുഹമ്മദ് കോയ പണ്ഡിതന്മാര്‍ക്ക് മാതൃകയെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു

ഖാസി നാലകത്ത് മുഹമ്മദ് കോയ പണ്ഡിതന്മാര്‍ക്ക് മാതൃകയെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടന്ന ചടങ്ങിലായിരുന്നു ഖാസി ഫാണ്ടേഷന്റെ 15 ആം വാര്‍ഷികവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചത്. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. പണ്ഡിത ശ്രേഷ്ഠന്മാര്‍ക്ക് മാതൃകയായിരുന്നു ഖാസി നാലകത്ത് മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയിലെ സേവനം പരിഗണിച്ച് കെഎംസിസിയുഎഇ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പുത്തൂര്‍ റഹ്‌മാന് ഈ വര്‍ഷത്തെ ഖാസി അവാര്‍ഡ് അഹമ്മദ് ദേവര്‍ കോവില്‍ സമ്മാനിച്ചു. ചടങ്ങില്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി. മുഹമ്മദലി അധ്യക്ഷനായി.

മേയര്‍ ബീന ഫിലിപ്പ് ആബുലന്‍സ് താക്കോല്‍ ദാനവും പാലിയേറ്റിവ് സെന്ററുകള്‍ക്കുള്ള മെഡിക്കല്‍ കിറ്റ് വിതരണം പി.കെ. അബ്ദുല്ലക്കോയയും സുവനീര്‍ പ്രകാശനം ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി. പി.വി. ചന്ദ്രന് നല്‍കിയും നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ, കെ.വി. കുഞ്ഞഹമ്മദ്, കെ.വി. ഇസ്ഹാഖ്, ഡോ.കെ. കുഞ്ഞാലി, സി.എ. ഉമ്മര്‍കോയ, ഡോ.സി.എം. നജീബ് തുടങ്ങിയവര്‍സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *