Kozhikode Vision

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരത; നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമമാണ് തകര്‍ത്തത്

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ക്രൂരത; നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമമാണ് തകര്‍ത്തത്

പേരാമ്പ്ര: ചാലിക്കര സുഭിക്ഷയ്ക്ക് മുന്‍വശം നൊച്ചാട് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ നിര്‍മിച്ച സ്നേഹാരാമത്തിലെ നിര്‍മിതികളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തത്. നിരന്തരം കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നിക്ഷേപിച്ചിരുന്ന സ്ഥലത്ത് നൊച്ചാട് ഗ്രാമപ്പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെയാണ് വൊളന്റിയര്‍മാര്‍ പാഴ്‌വുക്കളും മറ്റും ഉപയോഗിച്ചാണ് സ്നേഹാരാമം നിര്‍മിച്ചത്.

പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ സ്ഥലം ഡിസംബര്‍ ഒന്നിനാണ് കോഴിക്കോട് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങാണ് നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുംമുന്‍പേയാണ് സ്നേഹാരാമം തകര്‍ത്തിരിക്കുകയാണ്. വിശ്രമം കേന്ദ്രം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി മുളകളും കുപ്പികളുമെല്ലാം ഉപയോഗിച്ച് നിര്‍മിതികള്‍ ഒരുക്കിയിരുന്നു. ഇവയെല്ലാം അടിച്ച് തകര്‍ത്ത നിലയിലാണ്. കോഴിക്കോട് ജില്ലയിലെ തന്നെ ആദ്യത്തെ മാതൃകാ സ്നേഹാരാമം എന്ന പേര് സ്വന്തമാക്കിയ ആരാമമാണ് ഒറ്റ രാത്രികൊണ്ട് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. അക്രമം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരയ്ക്കല്‍ പേരാമ്പ്ര പോലീസില്‍പരാതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *