Kozhikode Vision

അറുപത്തി രണ്ടാമത് റവന്യു ജില്ലാ കലോത്സവം; വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

അറുപത്തി രണ്ടാമത് റവന്യു ജില്ലാ കലോത്സവം; വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

പോരാമ്പ്ര: 914 പോയന്റുമായി കോഴിക്കോട് സിററി ഉപജില്ലയാണ് ഓവറോള്‍ കിരീടം നേടിയത്. എന്നാല്‍ പല സ്‌കൂളുകള്‍ക്കും ട്രോഫി ലഭിക്കാത്തത് അദ്ധ്യാപകരില്‍ ആശങ്കയുണ്ടാക്കി. മത്സരാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കാന്‍ കഴിയാത്തതാണ് കാരണം, തിങ്കളാഴ്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും ഏറ്റുവാങ്ങാന്‍ സ്‌കൂള്‍ അധ്യാപരോടും ഉപജില്ലാ പ്രതിനിധികളോടും, പേരാമ്പ്ര ഒടടല്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു, ഇവിടെ ആദ്യമെത്തിയ ചിലര്‍ ട്രോഫിയുമായി പോയതാണ് എല്ലാവര്‍ക്കും ട്രോഫിയും മൊമന്റോയും നല്‍കാന്‍ കഴിയാതായതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

എല്ലാ ഉപജില്ലാ പ്രതിനിധികളും സമ്മാനദാന ചടങ്ങില്‍ എത്തിയിരുന്നുമില്ല. വിജയികള്‍ക്കുള്ള ട്രോഫി വിതരണ ചടങ്ങില്‍ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ നിഷിദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു., സംഘാടകരും വിവിധ കമ്മററി ഭാരവാഹികളുമായ കെ കെ വിനോദന്‍, സി കെ അനില്‍കുമാര്‍, കെ വി ഷിബു, പി കെ ബിജു., അബ്ദുള്‍ ജലീല്‍, ഷാജു പി തുടങ്ങിയവര്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *