Kozhikode Vision

ഞങ്ങളും കൃഷിയിലേക്ക്; നെല്‍കൃഷി ഇറക്കി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ഞങ്ങളും കൃഷിയിലേക്ക്; നെല്‍കൃഷി ഇറക്കി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

മാവൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കപ്പറമ്പ് കണ്ടാംപറമ്പ് പാടത്ത് 12 ഏക്കറോളം സ്ഥലത്താണ് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി. ചെറുവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെയും, ചുള്ളിക്കാപറമ്പ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക ക്ലബ്ബുകളും, പാടശേഖര സമിതിയംഗങ്ങളും ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി നെല്‍കൃഷിയില്‍ പങ്കാളികളായി. ഞാറ് നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത ഫാര്‍മേഴ്സ് ക്ലബ്ബ് കാരക്കുറ്റി കുറ്റിപ്പൊയില്‍ പാടത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് നേരത്തെ നെല്‍കൃഷി ഇറക്കിയിരുന്നു. തരിശായ വയലേലകളെ പുനര്‍ജീവിപ്പിച്ച് പോയകാലത്തെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാനും ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനും ബാങ്ക് സ്വന്തമായും, ബാങ്കിനുകീഴിലെ ഫാര്‍മേഴ്സ് ക്ലബ്ബുകളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷത്തിലേറെക്കാലമായി ബാങ്കിനുകീഴില്‍ തുടര്‍ച്ചയായി നെല്‍കൃഷി വിജയകരമായി നടത്തിവരുന്നു. ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണ്ണമായും ബാങ്ക് ഏറ്റെടുത്ത് കുത്തി അരിയാക്കി കൊടിയത്തൂര്‍ റൈസ് എന്ന ബ്രാന്റില്‍ വിതരണം ചെയ്തുവരുന്നത്. ഞാറ് നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നെല്‍കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പാ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിര്‍വ്വഹിച്ചു. പരിപാടിയില്‍ വെച്ച് മുതിര്‍ന്ന നെല്‍കര്‍ഷകരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഫാത്തിമ നാസര്‍, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് അഗ്രിക്കള്‍ച്ചര്‍ അസി. ഡയറക്ടര്‍ ശ്രീവിദ്യ, കൃഷി ഓഫീസര്‍ രാജശ്രീ. പി, ജി.എച്ച്.എസ്. സ്‌കൂള്‍ ചെറുവാടി ഹെഡ്മിസ്ട്രസ് നിഷ എം.എന്‍, അബ്ദുള്‍ അസീസ് കുന്നത്ത്, ലത്തീഫ് കെ.ടി., എന്‍. രവീന്ദ്രകുമാര്‍ ബാങ്ക് സെക്രട്ടറി ടി.പി. മുരളീധരന്‍, കെ.സി. മമ്മദ്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *