Kozhikode Vision

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

ടി. ശോഭീന്ദ്രന്‍ അന്തരിച്ചു


പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി ശോഭീന്ദ്രന്‍. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരംവേഷം. കോഴിക്കോട് ട്ടെ ഗുരുവായൂരപ്പന്‍ കോളേജിലെ അധ്യാപകനായിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ മുട്ടോളിയിലെ വീട്ടില്‍ പൊതുദര്‍ശനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *