Kozhikode Vision

പി.വി.ഗംഗാധരന്‍ അന്തരിച്ചു.

പി.വി.ഗംഗാധരന്‍  അന്തരിച്ചു.

കോഴിക്കോട് പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്‍ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നിരവധി സിനിമകളുടെ നിര്‍മാതാവാണ്.

വടക്കന്‍ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകള്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. 23 സിനിമകള്‍ നിര്‍മിച്ചു.
ഹരിഹരന്‍, ഐ.വി.ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയില്‍, പ്രിയദര്‍ശന്‍, വി.എം.വിനു, രോഷന്‍ ആന്‍ഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോന്‍, ജയരാജ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *