കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ പിടിച്ചു പറ്റിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് എല്ലാവരുടെയും സഹകരണത്തോടെ വന്‍ വിജയമാക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കോഴിക്കോട് കോര്‍പ്പറേഷന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വ്യത്യസ്തമായ ജലകായിക മത്സരങ്ങള്‍ കൊണ്ടും വിപുലമായ ജനപങ്കാളിത്തം കൊണ്ടും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ മൂന്നാം സീസണ്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ ബേപ്പൂര്‍ മറീനയിലാണ് നടക്കുക. ഫെസ്റ്റിനോട് അനുബന്ധിച്ച് ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ചാലിയം, നല്ലൂര്‍ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ അരങ്ങേറും.
ബേപ്പൂരില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ രാജീവന്‍ കെ, ടി രജനി, ഗിരിജ ടീച്ചര്‍, വാടിയില്‍ നവാസ്, കെ സുരേഷ്, ടി കെ ഷെമീന, സബ് കലക്ടര്‍ വി ചെല്‍സാസിനി, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി നിഖില്‍ ദാസ് ടി, ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് കണ്‍വീനര്‍ ടി രാധാഗോപി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍പങ്കെടുത്തു.


