Kozhikode Vision

സമന്വയം നേതൃപരിശീലന ക്യാമ്പിന് തുടക്കം; തിരഞ്ഞെടുക്കപ്പെട്ട 320 വളണ്ടിയര്‍മാര്‍ക്കാണ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പരിശീലനം

സമന്വയം നേതൃപരിശീലന ക്യാമ്പിന് തുടക്കം; തിരഞ്ഞെടുക്കപ്പെട്ട 320 വളണ്ടിയര്‍മാര്‍ക്കാണ് ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പരിശീലനം

ഇരിങ്ങല്‍: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കിം ക്രിസ്തുമസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നൊരുക്കത്തിനായി സംഘടിപ്പിക്കുന്ന സമന്വയം നേതൃ പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. സമദര്‍ശന്‍ സ്നേഹാരാമം , ഹരിത ഗൃഹം , ജീവദ്യുതി തുടങ്ങി ക്യാമ്പില്‍ സംഘടിപ്പിക്കേണ്ട വിവിധ പദ്ധതികള്‍ക്ക് വേണ്ട പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നത്. സമന്വയം ക്യാമ്പിന്റെ ഉദ്ഘാടനം ഹയര്‍ സെക്കന്ററി റീജിനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു.

ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന ചടങ്ങില്‍ ജില്ല കണ്‍വീനര്‍ എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, കസ്റ്റര്‍ കണ്‍വീനര്‍മാരായ സി.കെ. ജയരാജന്‍, പി.കെ. സുധാകരന്‍, സില്ലി ബി. കൃഷ്ണന്‍, കെ. ഷാജി, പ്രോഗ്രാം ഓഫീസര്‍മാരായ എ.വി. സുജ, ബവിത .കെ വളണ്ടിയര്‍ ലീഡര്‍ മൈഥിലി ജയരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 156 എന്‍എസ്എസ് യുണിറ്റുകളില്‍ നിന്നും 320 വളണ്ടിയര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *