കോഴിക്കോട്: കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റഫ് അസോസിയേഷന്‍ കോഴിക്കോട് – വയനാട് സംയുക്ത ജില്ല സ്പെഷല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും പൂര്‍ണ്ണ ചികിത്സ ഉറപ്പു വരുത്തണമെന്നും ക്ഷാമ ബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കണ്‍വെന്‍ഷനില്‍ ആവശ്യമുയര്‍ന്നു. കണ്‍വെന്‍ഷന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു.
കെഎംസിഎസ്എ ജില്ല പ്രസിഡണ്ട് പി.പി. സജു അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികളും യോഗം ആസൂത്രണം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീന്‍ കോയ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. സുരേഷ്, കൗണ്‍സിലര്‍ എസ്.കെ.. അബൂബക്കര്‍, ടി. സുബൈദ, സി. രജിത്ത് കുമാര്‍, എന്‍. ശരത് കുമാര്‍, സി. മഹേന്ദ്രന്‍, ആര്‍.വി. ഹരീഷ് തുടങ്ങിയവര്‍സംസാരിച്ചു.


