Kozhikode Vision

ഉഷ സി. നമ്പ്യാരുടെ കഥാസമാഹാരം വസന്തകാല പറവകള്‍ പുറത്തിറങ്ങി

ഉഷ സി. നമ്പ്യാരുടെ കഥാസമാഹാരം വസന്തകാല പറവകള്‍ പുറത്തിറങ്ങി

താമരശ്ശേരി: ലളിതമായ ആഖ്യാനരീതിയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഉഷ സി. നമ്പ്യാരുടെ കഥകളുടെ സവിശേഷതയാണെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. കവയത്രിയും കഥാകൃത്തുമായ ഉഷ സി നമ്പ്യാരുടെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘വസന്തകാല പറവകള്‍’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം ഏറെ മുന്നേറിയാലും കഥയുടെ കഥ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂനൂര്‍ അല്‍ സഹ്റ കിഡ്സ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ കവയിത്രിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജ്യനല്‍ കോ-ഓഡിനേറ്ററുമായ നവീന വിജയന്‍ പുസ്തകം ഏറ്റുവാങ്ങി.

കോവിഡ് കാലത്താണ് ഉഷ സി നമ്പ്യാര്‍ എഴുതിത്തുടങ്ങിയതെന്നും കൊറോണക്കാലത്ത് ശക്തിപ്പെട്ട എഴുത്തും വായനയും മുറുകെ പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഴുത്തുകാരനും സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററുമായ സുദീപ് തെക്കേപ്പാട്ട് വ്യക്തമാക്കി.

എഴുത്തുകാരന്‍ ഇബ്രാഹീം തിക്കോടി പുസ്തക പരിചയം നടത്തി. നര്‍ത്തകി രാജശ്രീ മേനോന്‍, ഗോപിനാഥിന് പുസ്തകം നല്‍കി, പൂനൂര്‍ ഇശാ അത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ശ്രീകുമാര്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. പൂനൂര്‍ അല്‍ സഹ്‌റ കിഡ്‌സ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ഇളമന ഹരിദാസ്, അഡ്വ. ടി.പി.എ. നസീര്‍, രശ്മ നിഷാദ്, ഷഫീഖ് കാന്തപുരം, പി. സുജേന്ദ്രഘോഷ്, പ്രകാശന്‍ വെള്ളിയൂര്‍, മാധവന്‍ പയമ്പ്ര, കെ പവിത്രന്‍, ഷാജി സുന്ദര്‍, ഗ്രന്ഥകര്‍ത്താവ് ഉഷ സി നമ്പ്യാര്‍ മറുമൊഴിയുംരേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *