Kozhikode Vision

രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നു; ആദ്യ പഞ്ചായത്ത്് സ്ഥാനം നേടാന്‍ കടലുണ്ടി

രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നു; ആദ്യ പഞ്ചായത്ത്് സ്ഥാനം നേടാന്‍ കടലുണ്ടി

കടലുണ്ടി: രാജ്യത്താദ്യമായി പ്രാദേശിക സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുന്ന തദ്ദേശ സ്ഥാപനമാകാന്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയര്‍മാന്‍ സി. അചലെന്ധര്‍ റെഡ്ഢി കടലുണ്ടികമ്മ്യൂണിറ്റി റിസര്‍വ് സന്ദര്‍ശിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കടലുണ്ടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന മറൈന്‍ ഡിബിആറിന്റെ പ്രാഥമിക ഘട്ടത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കടലുണ്ടി കടവ് പാലത്തിന് താഴെയുള്ള മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളോട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൈവ വൈവിധ്യ അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം മണല്‍ത്തിട്ട നീക്കം ചെയ്യണമെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനായി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ, വൈസ് പ്രസിഡണ്ട് സി.കെ. ശിവദാസന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി അദ്ദേഹം ആശയ വിനിമയം നടത്തി. കടലുണ്ടി അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് ശാസ്ത്രീയ പഠനം നടത്തുന്നതിനും ജൈവ വൈവിധ്യ രജിസ്റ്റര്‍ വിവര്‍ത്തനം ചെയ്യുന്നതിനും ഒന്നര ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, വൈസ് പ്രസിഡന്റ് സി.കെ ശിവദാസന്‍, കെഎസ്ബിബി മെമ്പര്‍ സെക്രട്ടറി ഡോ. വി . ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. സി എസ് . വിമല്‍ കുമാര്‍, കെഎസ്ബിബി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ. മഞ്ജു കെ പി, ബി എം സി ജോയിന്റ് കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വില്‍ തോണി യാത്ര നടത്തിയാണ് അദ്ദേഹംമടങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *