കലയെയും സാഹിത്യത്തെയും നെഞ്ചേറ്റി യുനെസ്‌കോ സാഹിത്യ നഗരിയില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ദിനങ്ങള്‍ തുടങ്ങി. നാല് ദിവസം നീണ്ട് നില്‍ക്കുന്ന എം എല്‍ എഫ് പ്രഥമ പതിപ്പ് കോഴിക്കോട് കടപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യുനെസ്‌കൊ സാഹിത്യ നഗരം പദവി കോഴിക്കോടിന് ലഭിച്ച അംഗീകാരമാണെന്ന് തങ്ങള്‍ പറഞ്ഞു. മലബാറിന്റെയും കോഴിക്കോടിന്റെയും സംസ്‌കാരം സാമൂഹികമായ ഒത്തൊരുമയുടേതാണെന്ന് തങ്ങള്‍ പറഞ്ഞു.
എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ എം എല്‍ എഫ് പ്രഭാഷണം നടത്തി. അദൃശ്യമായ കാന്തിക ശക്തി മലബാറിലുണ്ടെന്നും അതാണ് പലരെയും മലബാറിലെത്തിച്ചതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. കടല്‍ അവഗണിക്കപ്പെട്ട സാഹിത്യമാണ്. കടല്‍ കേന്ദ്രമാക്കിയിട്ടുള്ള സാഹിത്യങ്ങള്‍ മലബാറില്‍ പിറക്കട്ടെയെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
എം എല്‍ എഫ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചടങ്ങിന് അധ്യക്ഷം വഹിച്ചു. സാഹിത്യം മനുഷ്യ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പ്രസംഗിച്ചു. കോഴിക്കോടിന്റെ മണ്ണിലും മനസ്സിലും സാഹിത്യമുണ്ട്. സൃഷ്ടിപരതയും സര്‍ഗാത്മഗയും കോഴിക്കോടിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മേയര്‍ പറഞ്ഞു.
എം എല്‍ എഫ് ഡയറക്ടര്‍ ഡോക്ടര്‍ എം ബി മനോജ്, ക്യൂറേറ്റര്‍ മുഹമ്മദ് ശരീഫ് പി കെ, അന്‍വര്‍ നഹ പങ്കെടുത്തു. കടല്‍ ആണ് എം എല്‍ എഫ് പ്രഥമ എഡിഷന്റെ തീം. തുറ, തീരം, തിര എന്നീ മൂന്ന് വേദികളിലായി എണ്‍പതോളം സെഷനുകളില്‍ മുന്നൂറോളം അക്കാദമിക്കുകളും, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. കടല്‍ തീം ആയി കലാ സംവിധായകന്‍ മുരളി ബേപ്പൂരിന്റെ കലാവിരുതില്‍ സജ്ജമായ എം എല്‍ എഫ് നഗരി വരും ദിവസങ്ങളില്‍ സാഹിത്യ-കലാ-പുസ്തക പ്രേമികളെ സ്വീകരിക്കും.
വെള്ളിയാഴ്ച വേദി തുറയില്‍ ‘ നാലു മലബാര്‍ ദലിതാഖ്യാനങ്ങള്‍’ ആണ് ആദ്യത്തെ സെഷന്‍.
രതീഷ് ശങ്കരന്‍, ഡോ. എം.ബി മേനാജ് ബിന്ദു നരവത്ത്, ഡോ. കെ.പി രവിച്രന്ദന്‍ പങ്കെടുക്കും. ഡോ. പ്രസീത കൃഷ്ണന്‍ മോഡറേറ്റര്‍ ആവും.
‘ആതുരകേരളം ചില ആരോഗ്യ ചിന്തകള്‍’ സെഷനില്‍ കെ എ സൈഫുദ്ദീന്‍ മോഡറേറ്റര്‍ ആവും. ഡോ. സുരേഷ് കുമാര്‍, ഡോ. ഔസാഫ് അഹ്‌സന്‍, ഡോ. പ്രവീണ്‍ കളത്തിങ്ങല്‍ പങ്കെടുക്കും.
അഭിലാഷ് മോഹനന്‍, ടി.എം ഹര്‍ഷന്‍, സി. ദാവൂദ് എന്നിവര്‍ പങ്കെടുക്കുന്ന ‘മാധ്യമങ്ങള്‍ക്കും വേണ്ടേ സോഷ്യല്‍ ഓഡിറ്റിങ്?’ സെഷനില്‍ ഡോ. അഷ്‌റഫ് വാളൂര് മോഡറേഷന്‍ നിര്‍വ്വഹിക്കും.
ബിപിന്‍ ആന്റണി മോഡറേറ്റ് ചെയ്യുന്ന ‘പല മൊഴികള്‍ പുതുമലയാളം’ നാലാം സെഷനില്‍ ആദില്‍ മഠത്തില്‍, രാഹുല്‍ മണപ്പാട്ട്, ജസ്റ്റിന്‍ പി ജെയിംസ്, ശ്രീജയ സി.എം, ഹസ്‌ന ജഹാന്‍,
കാര്‍ത്തിക് കെ, കെ.ടി അനസ് മൊയ്തീന്‍,
അഭിരാം എസ് , മിദ്‌ലാജ് തച്ചംപൊയില്‍ എന്നിവര്‍ പുതിയ എഴുത്ത് വര്‍ത്തമാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.
‘കാറ്റോശ ‘ ദ്വീപനുഭവങ്ങളും ആവിഷ്‌കാരങ്ങളും ചര്‍ച്ചാ വേദിയില്‍ തഖിയുദ്ദീന്‍ അലി കില്‍ത്താന്‍,
ഇസ്മത്ത് ഹുസൈന്‍, സ്വലാഹുദ്ദീന്‍ പീച്ചിയത്ത്, എഫ്.ജി മുഹമ്മദ് തുടങ്ങിയവര്‍ സംവദിക്കും.
കെ.എം ഷെറീഫ് മോഡറേറ്റ് ചെയ്യുന്ന ‘ എത്ര വിവര്‍ത്തനക്ഷമം?’ ചര്‍ച്ചയില്‍ എ.പി കുഞ്ഞാമു,
ഡോ. ഷൈമ പി, സുജീഷ് ഐറിസ് ഇവാഞ്ചലിന് തുടങ്ങിയവര്‍ പങ്കെടുക്കും.
‘ മതവും മനുഷ്യനും ‘ സെഷനില്‍ റശീദ് ഹുദവി ഏലംകുളത്തിനോടൊപ്പം ഫാ. ബോബി ജോസ് കട്ടികാട് ചേരും.
വൈകീട്ട് ‘മെഹ്ഫില്‍ മേ ബാര്‍ ബാര് ‘ ഗസല്‍ വിരുന്നില്‍ കുമാര്‍ സത്യം, ജിത്തു ഉമ്മന്‍, സമീര്‍ ഉമ്പായി എന്നിവര്‍ സംഗീത വിരുന്നൊരുക്കും.
തീരം വേദിയില്‍ ആദ്യ സെഷന്‍
‘മാപ്പിളസാഹിത്യത്തിന് ഒരാമുഖം ‘ വേദിയില്‍ ഡോ. പി സകീര്‍ ഹുസൈന്‍,
ഡോ. ഹസീന കെ.പി.എ സംസാരിക്കും.
‘ കഥകൊണ്ടു മാത്രം ‘ സെഷന്‍ മുനീര്‍ അഗ്രഗാമി ലീഡ് ചെയ്യും. ചര്‍ച്ചയില്‍ ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ , പ്രമോദ് രാമന്‍, പി.കെ പാറക്കടവ്, ഷാഹിന കെ റഫീഖ് സംസാരിക്കും.
‘ഗുരുവിന്റെ ചിന്താലോകം’ സെഷനില്‍ ഡോ. അരുണ്‍ അശോകന്‍ പ്രഭാഷണം നടത്തും.
ഉച്ചതിരിഞ്ഞുള്ള ആദ്യ സെഷനില്‍ ആസമീസ് കവി ഡോ. ഹഫീസ് അഹമ്മദ് സംസാരിക്കും. കെ. അബ്ദുള്‍ സമ്മദ് സെഷന്‍ ലീഡ് ചെയ്യും. ‘ക്ലാസുമുറിക്ക് പുറത്തുനില്‍ക്കുന്ന മലബാര്‍ ‘ സെഷനില്‍ അഡ്വ. ഷിബു മീരാന്‍, അഫ്‌സല്‍ ഇ, മുഹമ്മദ് അലി കിനാലൂര്‍, ഡോ. ബഷീര്‍ പനങ്ങാങ്ങര, ഒ.പി രവീന്ദ്രന് എന്നിവര്‍ സംവദിക്കും മുഹമ്മദ് അസ്‌ലം മോഡറേറ്ററാകും.
‘ഒരു റെയില്‍വേക്കാരന്റെ എഴുത്തുജീവിതം ‘ സെഷനില്‍ ടി.ഡി രാമകൃഷ്ണനുമായുള്ള സംഭാഷണം സവാദ് റഹ്‌മാന് നേതൃത്വം നല്‍കും.
‘2024: സ്‌നേഹത്തിന്‍ കട തുറക്കുമോ?’ രാഷ്ട്രീയ ചര്‍ച്ചയില്‍ ഷമ മുഹമ്മദ്,
കെ. എം ഷാജി, കെ.ടി കുഞ്ഞിക്കണ്ണന എന്നിവര്‍ പങ്കെടുക്കും.കെ.എ സൈഫുദ്ദീന് ചര്‍ച്ച ലീഡ് ചെയ്യും. ‘പുറപ്പെട്ടു പോകുന്നവരുടെ വാക്ക് ‘ സെഷനില്‍ വി. മുസഫര്‍ അഹമ്മദ്മായുള്ള അഭിമുഖ സംഭാഷണം വി.അബ്ദുള്‍ ലത്തീഫ്
നിര്‍വ്വഹിക്കും.
വേദി തിര യില്‍ ആദ്യ സെഷന്‍ ‘മുസ് ലിം സുഹൃത്തിന്, മുസ്‌ലിം സുഹൃത്തില്‍ താത്പര്യമുള്ളവര്‍ക്കും ‘ ബുക്ക് ടോക്കില്‍ ടോമി മാത്യു സംവദിക്കും. ഇസ്മത്ത് ഹുസൈന്‍, ടി.ഡി രാമകൃഷ്ണന്‍, സത്യന്‍ മാടാക്കര, സലാഹുദ്ദീന്‍ അയ്യൂബി പങ്കെടുക്കുന്ന ‘ചായല്‍ ഒരു കപ്പല്‍ ഉണ്ട് നമുക്ക്’ സെഷന്‍ ലുഖ്മാന്‍ എം മോഡറേറ്റ് ചെയ്യും. ഉച്ചതിരിഞ്ഞ് കവിയരങ്ങില്‍ സോമന്‍ കടലൂര്‍ കുഴൂര്‍ വിത്സണ്‍ ചേരും, ഡോ. എല്‍ തോമസ്‌കുട്ടി സെഷന്‍ നയിക്കും.


