Kozhikode Vision

സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ദുര്‍ബലപ്പെടുത്തുകയാണെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ സമാജം ആരോപിച്ചു

സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ദുര്‍ബലപ്പെടുത്തുകയാണെന്ന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ സമാജം ആരോപിച്ചു

കോഴിക്കോട്: ഇന്ത്യയിലെ പട്ടികവിഭാഗക്കാരുടെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയാണെന്ന് ദേശീയ പട്ടികജാതി പട്ടിവര്‍ഗ്ഗ സമാജം ആരോപിച്ചു. ഇന്ത്യയിലെ പട്ടികവിഭാഗക്കാര്‍ വോട്ടുബാങ്കുകള്‍ അല്ലാത്തതിനാല്‍ അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയും അട്ടിമറിക്കുകയും നിലവിലുള്ള നിയമങ്ങള്‍ പോലും പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായി ഭരണാധികാരികള്‍ കൊണ്ടുവരുന്ന ഒരു നിയമത്തെ ചെറുക്കാന്‍ പോലും ഈ വിഭാഗത്തിലെ എംപിമാര്‍ക്ക് കഴിയുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

ലൈഫ് പദ്ധതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എസ്.സി. എസ്.ടി ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുന്നു. ഭവനപദ്ധതിക്കുള്ള ഫണ്ടുകള്‍ ലഭിക്കാതെ ഒട്ടേറെ കുടുംബങ്ങളാണ് പെരുവഴിയിലായത്. എസ്.സി. എസ്.ടി കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും രണ്ടും മൂന്നും വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *