Kozhikode Vision

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട സ്വര്‍ണ്ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, മൂന്ന് പേര്‍ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട സ്വര്‍ണ്ണ മിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്ത് വ്യാപകമാകുന്നു. ശരീരത്തിനുള്ളില്‍ ഒളിപ്പ് നിലയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയാണ് ക്സറ്റംസ് പിടികൂടിയത്. മലപ്പുറം തവനൂര്‍ സ്വദേശി അന്‍വര്‍ സാദത്ത്, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഷഹീര്‍ ഷഹിഫാന്‍, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയെ അന്‍വര്‍ സാദത്തില്‍ നിന്നും ശരീരത്തിനുള്ളിലായി ഒളിപ്പിച്ച 1062 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 61 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയതെന്ന് ക്സറ്റംസ്് വ്യക്തമാക്കി. അതേസമയം അബുദാബി എയര്‍ അറേബ്യയില്‍ നിന്നും കരിപ്പൂരിലെത്തിയ കോട്ടയ്ക്കല്‍ സ്വദേശി ഷഹീര്‍ ഷഹിഫാനില്‍ നിന്നും 870 ഗ്രാം തൂക്കം വരുന്ന 3 ക്യാപ്സ്യൂളുകളാണ് പിടികൂടിയത്.

വിപണിയില്‍ ഏകദേശം 49 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്. ഷാര്‍ജ്ജയില്‍ നിന്നുമെത്തിയ വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസിലില്‍ നിന്നും 626 ഗ്രാം തൂക്കം വരുന്ന 3 ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുമെന്ന് ക്സറ്റംസ് അറിയിച്ചു. മൂവരെയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ശരീരത്തിനുള്ളിലായി ഒളിപ്പിച്ച ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്. സ്വര്‍ണ്ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കസ്റ്റ്ംസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *