കോഴിക്കോട്: ‘ശുചിത്വ തീരം’ കടല്‍ത്തീര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാമ്പുറം ബീച്ച് ശുചീകരിച്ചു. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജോയിന്റ് ഡയറക്ടര്‍ സൂപ്രണ്ട് പ്രകാശന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം. ഗൗതമന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പൂജാ ലാല്‍, കോര്‍പ്പറേഷന്‍ ക്ലിന്‍ സിറ്റി മാനേജര്‍ കെ. പ്രമോദ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. സുനില്‍ കുമാര്‍, പി.എസ്. ഡെയ്‌സണ്‍, എം.കെ. സുബൈര്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ 150 ഓളം ശുചീകരണ തൊഴിലാളികളും, ക്യാമ്പസസ് ഓഫ് കോഴിക്കോടില്‍ നിന്നുള്ള 50 ഓളം വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ പങ്കാളികളായി.


